കേരളാ റിപ്പോർട്ടേഴ്സ് & മീഡിയാ പേഴ്സൺസ് യൂനിയർ (KRMU) സംസ്ഥാന സമ്മേളനം ചങ്ങരംകുളത്ത്.
താമരശ്ശേരി: കേരളത്തിലെ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ അംഗീകൃത ട്രേഡ് യൂണിയനായ കേരള റിപ്പോർട്ടേഴ്സ് & മീഡിയാ പേഴ്സൺസ് യൂനിയൻ്റെ രണ്ടാം സംസ്ഥാന സമ്മേളനം മാർച്ച് 22 ന് ചങ്ങരംകുളത്ത് വെച്ച് നടക്കും.രാവിലെ 10.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും, സമാപന സമ്മേളനം ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ.പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.മുഖ്യാതിഥികളായി പൊന്നാനി എം.പി. ശ്രീ .ഇ.ടി മുഹമ്മദ് ബഷീർ, വി.ടി ബൽറാം എം.എൽ.എ എന്നിവർ പങ്കെടുക്കും.
കോഴിക്കോട് ജില്ലയിൽ നിന്നും ജില്ലാ പ്രസിഡൻ്റ് റഫീഖ് തോട്ടുമുക്കം, സിക്രട്ടറി ടി.എം.വീനീഷ്, ട്രഷറർ ഫ്രാൻസിസ് എന്നിവർക്ക് പുറമെ സമ്മേളന പ്രതിനിധികളായി ധന്യ (എകരൂൽ ), രഞ്ജിത് ബാലുശ്ശേരി, ഫൈസർ അഹമ്മദ്, മുഹമ്മദ് കക്കാട്, മജീദ് താമരശ്ശേരി, ഹബീബി തിരുവമ്പാടി, ഫസൽ ബാബു എന്നിവരെ മുക്കത്ത് ചേർന്ന യോഗം തിരഞ്ഞെടുത്തു. അംഗങ്ങൾക്കായുള വാഹന സ്റ്റിക്കർ വിതരണവും നടന്നു