കെ.അബൂബക്കർ മൗലവിയെ M S S സംസ്ഥാന കമ്മറ്റി അംഗവും ചാത്തമംഗലം പഞ്ചായത്ത് പുതിയാടം വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ടുമായ ഉമ്മർ വെള്ളലശ്ശേരി അനുസ്മരിക്കുന്നു
മുസ്ലീം ലീഗിന്റെ നേതാക്കളായ സയ്യിദ് ഉമർ ബാഫഖി തങ്ങളും പി എം അബൂബക്കർ സാഹിബ് ഇ ടി മുഹമ്മദ് ബഷീർ സാഹിബ് തുടങ്ങിയ മുൻനിര നേതാക്കളോടൊപ്പം പൊതുരംഗത്ത് തുടക്കം കുറിച്ച മൗലവി സാഹിബ് മണ്ഡലതലം മുതൽ ജില്ലാതലം - സംസ്ഥാന തലം വരെ ഉയർന്ന് നിന്നപ്പോഴും ഏതൊരു വ്യക്തിക്കും എത്സമയത്തും തന്റെ ഏത് പ്രശ്നവും തുറന്ന് പറയാനും നിറപ്പുഞ്ചിരിയോട് കൂടി അത് പരിഹരിക്കാനും സമയം കണ്ടെത്തുകയും തന്റെ നിഷ്കളങ്കമായ പ്രവർത്തനം കൊണ്ട് എതിരാളികൾ ഇല്ലാത്ത പൊതുപ്രവർത്തകനായി ഉയരാനും സാധിച്ചു മുസ്ലീം ലീഗ് പ്രവർത്തകർക്ക് മാതൃകയാകേണ്ട നേതാവാണ് നമ്മളിൽ നിന്ന് വിട പറഞ്ഞ മൗലവി സാഹിബ്
നാഥൻ അദ്ധേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ
എന്ന് ദുആ ചെയ്യുന്നു
അസ്സലാമു അലൈക്കും