കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി കെമിസ്ട്രി അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചർസിന്റെ ആഭിമുഖ്യത്തിൽ sanitizer തയ്യാറാക്കി കോഴിക്കോട് ജില്ലാ കലക്ടർ ശ്രീ സാംബശിവറാവുവിന് സമർപ്പിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളാ ഗവൺമെൻറ് ആവിഷ്കരിച്ച break the chain ക്യാംപെയിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നതിനായി sanitizer നിർമ്മിച്ചത്.
കോഴിക്കോട് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന sanitizer നിർമ്മാണത്തിൽ അധ്യാപകരായ ഹരിലാൽ,മുഹമ്മദ് ഷഫീൻ,ഷാംജിത്ത്,രഞ്ജിത്ത് പി കെ,സുജിത്ത്,രഞ്ജിത്ത്കെ,ലിറ്റിജോൺ, അരൂ പ,ഹക്കീം എന്നിവർ പങ്കെടുത്തു.