കിഴക്കോത്ത് പഞ്ചായത്തിലെ അനുഗ്രഹ കലാസാംസ്കാരിക വേദി പാവപ്പെട്ട കാൻസർ രോഗികൾക്കുള്ള കിറ്റുകൾ ഹെൽത്ത് നേഴ്സ് സിനി സത്യന് കൈമാറി
താങ്ങാവാൻ ഇവരെപോലെയുള്ളവരുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാനാണ്
കോവിഡ് 19 എന്ന വയറസിന്റെ പിടിയിലകപ്പെട്ട് ലോകം മുഴുവനും വിറങ്ങലിച്ചു നിൽക്കുന്ന ഈ സമയത്ത് നിങ്ങളെല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ കഴിയുന്നു എന്ന് വിശ്വസിക്കട്ടെ ..
ഈ സമയത്ത് നമുക്കിടയിലെ പട്ടിണി കിടക്കുന്നവർക്ക്കും രോഗികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും വേണ്ടി സർക്കാറും പഞ്ചായത്ത് സംവിധാനങ്ങളും ഹെൽത്ത് ഡിപ്പാർട്മെന്റുമെല്ലാം കൈകോർത്തു പ്രവർത്തിക്കുന്നുണ്ട്.
എങ്കിലും നമ്മുടെ പഞ്ചായത്തിൽ ആഴ്ചയിൽ 3 തവണയെങ്കിലും ഡയാലിസിസ് ചെയ്യുന്ന ഇരുപതോളം രോഗികളുണ്ട്. അതോടൊപ്പം തന്നെ നിരവധി കാൻസർ രോഗികളുമുണ്ട്..
കൊറോണ വ്യാപനം കാരണം ലോക്ക് ഡൌൺ നടപ്പാക്കിയപ്പോൾ
ഇവരെല്ലാം വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ഇതിൽ വളരെ മോശപ്പെട്ട അവസ്ഥയിൽ കഴിയുന്ന കുടുബങ്ങളിലെ കാൻസർ രോഗികൾക്ക് ചികിത്സാ ഉപകരണങ്ങൾ വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കച്ചേരിമുക്കിലെ അനുഗ്രഹ ക്ളബ്ബിന്റെ പ്രവർത്തകരെ അറിയിച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ അവർ ഫോണിൽ എന്നെ ബന്ധപ്പെടുകയും ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു ചൂലൂർMVR ക്യാൻസർ സെൻ്ററിൽ നിന്ന് ആവശ്യമായ ചികിത്സാ സാമഗ്രികൾ ഞങ്ങൾക്ക് എത്തിച്ച് തരുകയും
തുടർന്നും സഹായങ്ങൾ ഉണ്ടാവുമെന്ന് വാക് തരികയും ചെയ്ത വിവരവും കൂടെ സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു,, പാവപ്പെട്ട രോഗികൾക്കും നാടിനും ഇതുപോലെയുള്ള സഹായ സഹകരണങ്ങൾ ചെയ്യാൻ അനുഗ്രഹ ക്ലബിലെ പ്രവർത്തകർക്ക് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു.