ദണ്ഡിയാത്രയുടെ 90 മത് വാർ ഷികത്തോടനുബന്ധിച്ച് പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മഹാത്മാഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി
ദണ്ഡിയാത്രയുടെ 90 മത് വാർ ഷികത്തോടനുബന്ധിച്ച് പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മഹാത്മാഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.ആരോഗ്യ പ്രവർത്തകർക്കുള്ള നന്ദിയും പ്രകാശിപ്പിച്ചു.ചടങ്ങിൽ പെരുവയൽ മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് രവികുമാർ പനോളി, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സലീം കരിമ്പാല, മണ്ഡലം ട്രഷറർ ബിനു എഡ് വേഡ് പങ്കെടൂത്തു.