സാമൂഹിക അടുക്കളയ്ക്ക് ഇസ് ലാഹിയ അസോസിയേഷന്റെ സഹായ ഹസ്തം
മുക്കം: ലോക് ഡൗൺ കാലത്ത് ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണം നൽകുന്ന സാമൂഹിക അടുക്കളയ്ക്ക് ചേന്ദമംഗലൂർ ഇസ്‌ലാഹിയ അസോസിയേഷന്റെ സഹായ ഹസ്തം.
മുക്കം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിൽ ഭക്ഷണം നിർമ്മിക്കുന്നതിലേക്കാണ് ലക്ഷം രൂപയുടെ സംഭാവന. ചേന്ദമംഗലൂർ ഇസ് ലാഹിയ അസോസിയേഷന്റെ വ്യത്യസ്തങ്ങളായ ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒന്നാംഘട്ടമായി ഈ തുക കൈമാറിയിരിക്കുന്നത്.
ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് സുബൈർ കൊടപ്പന, നഗരസഭ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്ററിന് തുക കൈമാറി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ. ചന്ദ്രൻ മാസ്റ്റർ, കൗൺസിലർ ശഫീഖ് മാടായി , അഡ്മിനിസ്ട്രേറ്റർ എം.ടി. അബ്ദുൽഹക്കീം സംബന്ധിച്ചു.