വിഷുക്കിറ്റുകൾ വിതരണം ചെയ്തു
മാവൂർ.സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു സുൽത്താൻ ട്രേഡിംഗ് കമ്പനി മാവൂരിലെ കൽപ്പള്ളി, പാടത്തും കണ്ടി, ആയംകുളം, മണന്തക്കടവ് തുടങ്ങിയ മേഖലകളിലെ നിർദ്ധരരായ മുന്നൂറ് കുടുംബങ്ങൾക്ക് അരി, പച്ചക്കറി, പലരഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. മാവൂർഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.ധർമ്മജൻ കിറ്റ് വിതരണം ഉൽഘാടനം ചെയ്തു.
അബു സ്വൽത്താൻ എം ഡി പുത്തോട്ടത്തിൽ അഷ്റഫ് ,സായി കൽപ്പള്ളി ,എം മനോജ്, എറക്കോട്ടുമ്മൽ നാസർ, അലിയാർ പുന്നോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.