ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ പ്രവർത്തകർ അണുനാശിനി തളിച്ച് ശുദ്ധീകരിച്ചു.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് കാര്യാലയമുൾപ്പടെ മാത്തറ അങ്ങാടിയിൽ ജനസമ്പർക്കം കൂടുതലുള്ള കടകളും സ്ഥാപനങ്ങളും ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ പ്രവർത്തകർ അണുനാശിനി തളിച്ച് ശുദ്ധീകരിച്ചു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ ഷിയാലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൾ അസീസ്, വിനോദ് മേക്കോത്ത് എന്നിവർ നേതൃത്വം നൽകി. ജംഷി ചുങ്കം, യു എം പ്രശോഭ്, ഇഖ്ബാൽ മാത്തറ, റഫ്സൽ കൈമ്പാലം, പരീക്കുട്ടി നാണിയാട്ട് എന്നിവർ പങ്കെടുത്തു.