നാടിന് മാതൃകയായി ഒരു റസിഡൻസ്
ഈ കോവിഡ് കാലത്ത് തങ്ങളുടെ പരിധിയിൽ പെട്ട ഒരു വീട്ടിൽ പോലും പട്ടിണി ഉണ്ടാവരുത് എന്ന നിർബന്ധം പൂർത്തീകരിച്ചിരിക്കുകയാണ് ഒരു റെസിഡൻസ് അസോസിയേഷൻ. പൂവാട്ടുപറമ്പ ഭൂമിടിഞ്ഞിക്കുഴിയിൽ താഴ് വാരം റെസിഡൻസ് കമ്മറ്റിക്കാണ് ഈ നിർബന്ധം. തങ്ങളുടെ പരിധിയിൽപെട്ട വീടുകളിൽ സമൃദ്ധമായ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ് ഈ കമ്മറ്റി. നേരെത്തെ മുഴുവൻ അംഗങ്ങൾക്കും മാസ്‌ക് നൽകി മാതൃക നൽകിയ റെഡിഡെന്റസ് ആണ് താഴ് വാരം.
ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ബി.കെ, ജനറൽ സെക്രട്ടറി ഗഫൂർ.വി കെ, ട്രഷറർ മുസമ്മിൽ.ബി.കെ, വൈസ് പ്രസിഡന്റ് മുജീബ്, ജോയിന്റ് സെക്രട്ടറി അസീസ് ബി.കെ, സാനു, രക്ഷാധികാരി എം.സി.സൈനുദ്ധീൻ, പോക്കരുട്ടി, ഷംസീർ തുടങ്ങിയ ഒട്ടേറെ പൗരപ്രമുഖർ പങ്കെടുത്തു.