ഗ്രാമ പഞ്ചായത്തിന്റെ ഫാർമസിയിലേക്ക് സൗജന്യമായി മരുന്ന് നൽകി യൂത്ത് ലീഗ്
മാവൂർ :
കോവിഡിന്റെ പശ്ചാത്തലത്തിൽ മാവൂരിലെ പാവപ്പെട്ട രോഗികൾക്ക് മാവൂർ ഗ്രാമപഞ്ചായത്ത് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്ന ഫാർമസിയിലേക്ക് മുസ്ലീം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി സൗജന്യമായി മരുന്ന് നൽകി
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്ഒ.എം നൗഷാദ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചർക്ക് മരുന്ന് കൈമാറി
യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് യു എ ഗഫൂർ, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മുർതാസ്, ജനൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, ട്രഷറർ സി ടി ശരീഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ റസാഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഉസ്മാൻ, സുഹൈൽ കൽപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.