അരീക്കാട് റസിഡൻസ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയെ റെഡ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ വീട്ടുകാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അരീക്കാട് റസിഡൻസ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ അസോസിയേഷനിൽ പെട്ട 85 ഓളം വീടുകളിൽ അത്യാവശ്യം വേണ്ട ഭക്ഷ്യധാന്യ കിറ്റ് കൾ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ലാലു ഇ കെ യുടെ നേതൃത്വത്തിൽ അസോസിയേഷൻറെ യൂത്ത് വിങ് പ്രവർത്തകർ മുഴുവൻ വീടുകളിലും എത്തിച്ച മാതൃകയായി.