ലോക്ഡൗണിൽ മാതൃകയായി ജനമൈത്രി പോലീസും എൻ്റെ മുക്കം സന്നദ്ധ സേനയും.
നെല്ലിക്കാപറമ്പ്:
പുതുമഴയിൽ ചോർന്നൊലിച്ച് വാസയോഗ്യമല്ലാതിരുന്ന മാട്ടുമുറിക്കൽ നാല് സെൻ്റ് കോളനിയിലെ വീടിന് ഷീറ്റിട്ടു നൽകി.
മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുക്കം ജനമൈത്രി പോലീസും എന്റെ മുക്കവും മുന്നോട്ട് വന്നിരുന്നു.
മുക്കം ജനമൈത്രി പോലീസ് സബ്ഇൻസ്പെക്ടർ പി. അസൈൻ ,എന്റെ മുക്കം പ്രസിഡന്റ് അഷ്‌കർ സർക്കാർ, ജനമൈത്രി സി.പി.ഒ സുനിൽ, എൻ്റെ മുക്കം ട്രഷറർ ശ്രീനിഷ് ഇ പി,ബാബു എള്ളങ്ങൽ, മാത്തു കുഞ്ഞോലൻ, ജോഷി വാലില്ലാപുഴ , യൂണിവേഴ്സൽബ്രദേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് വിഷ്ണുകയ്യൂണമ്മൽ എന്നിവർ നേതൃത്വം നൽകി..