ആരോഗ്യ ജാഗ്രത കാമ്പയിന്‍: എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ് പ്രവർത്തകർ എടശ്ശേരിക്കടവ് അങ്ങാടിയും പരിസവും ശുചീകരിച്ചു
എടശ്ശേരിക്കടവ് :ചീക്കോട് ഗ്രാമപഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും കീഴില്‍ ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി നടത്തപെടുന്ന ശുചീകരണ വാരാചരണത്തോടനുബന്ധിച്ച് എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ് പ്രവർത്തകർ എടശ്ശേരിക്കടവ് അങ്ങാടിയും പരിസവും വൃത്തിയാക്കി. പരിപാടി ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ് പരിപാടി ഉത്ഘാടനം ചെയ്തു. കെ വി അസീസ്, ജുനൈദ് ഇ, ഷമീൽ എം ടി, ജബ്ബാർ ഇ, നൗഷാദ് പി കെ, മാറാടി അസീസ്, മുനീർ കടവ് ഷൗക്കത്തലി എം ടി, അക്ബർ കെ ഇ, മജീദ് ഇ, ബഷീർ ഇ, സിദ്ധീഖ് കെ എം, അസീസ് പി കെ, നൗഷാദലി, ജംഷീർ ടി, അനസ് എം ടി തുടങ്ങിയവർ നേതൃത്വം നൽകി.