നാടിന്റെയും, ജീവന്റെയും കാവൽക്കർക്കു അവരുടെ ദാഹം മാറ്റാൻ സ്നേഹസൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് കുടിവെള്ളം നൽകി.
സ്നേഹ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഇന്ന്
നഗരങ്ങളിൽ കാവലായി നിൽക്കുന്ന പോലിസ് ഉദ്യോഗസ്ഥർക്കും തലശ്ശേരി, പാനൂർ ധർമടം, പിണറായി, ന്യൂ മാഹി, മാഹി പള്ളൂർ പോലീസ് സ്റ്റേഷനുകളിലും ദാഹമകറ്റാൻ കുടിവെള്ളവിതരണം നൽകി.
അതോടൊപ്പം തലശ്ശേരി തെരുവുകളിൽ കഴിയുന്ന അന്തോവാസികൾക്കും, വഴി നടന്നു പോകുന്ന പ്രദേശവാസികൾക്കും ദാഹം അകറ്റാൻ കുടിവെള്ളം നൽകുകയും വഴിയോരക്കാർക്ക് കൊറോണ രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകുകയും ചെയ്തു.
സത്യത്തിൽ കുടിവെള്ളം എത്തിച്ചു കൊടുത്ത നമ്മൾ ഈ ചൂടിന് അവശതയിൽ ആയി. അപ്പോൾ ഞാൻ ആലോചിക്കുകയാണ് ഈ തീ പൊള്ളുന്ന വെയിലത്ത്. അവര് നമ്മൾക്ക് വേണ്ടി കാവൽ നിന്ന് സഹിക്കുന്ന ത്യാഗങ്ങൾ. സമ്മതിച്ചു കൊടുക്കണം നമ്മുടെ പോലീസ് കാരെ. സത്യം അവരാണ് നമ്മുടെ നന്മ ശെരിക്കും ആഗ്രഹിക്കുന്നത്. വളരെ അധികം നിരീക്ഷിച്ചു അവര് രക്ഷിക്കുന്നത് നമ്മളെ ആണ്. നമ്മുടെ നാടിനെയാണ്. അനുസരിക്കണം അവരെ സ്നേഹിക്കണം അവരെ..ഇന്ന് അവരെ ഓർത്തു മനസ്സ് വല്ലാതെ സങ്കടപ്പെട്ടു പോയി.
നിങ്ങളുടെ സപ്പോർട്ടും, പ്രാർത്ഥനയും എന്നും സ്നേഹസൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന് ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു