പെരുവയൽ മഹല്ല് റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് ആയൂർവേദ ഡിസ്പൻസറിയിലേക്ക് മാസ്ക്കും സാനിറ്റൈസറും നൽകി
പെരുവയൽ മഹല്ല് റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് ആയൂർവേദ ഡിസ്പൻസറിയിലേക്ക് മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും നൽകി.റിലീഫ് കമ്മറ്റി പ്രസിഡണ്ട് കെ.കെ.മൊയ്തീൻ ഡോ: പ്രസീലക്ക് കൈമാറി.ചടങ്ങിൽ റിലീഫ് കമ്മറ്റി ജനറൽ സെക്രട്ടറി എൻ.അബൂബക്കർ ,സെക്രട്ടറി പി.കെ.മുഹമ്മദ്, ട്രഷറർ ടി.പി. ആലിക്കുട്ടി എന്നിവർ പങ്കെടുത്തു.