പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ലിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
പെരുവയൽ മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള യുവജനങ്ങളുടെ സംഘടനയാണ് പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റി.
നാനൂറോളം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കിറ്റ് വിതരണത്തിനായി വ്യത്യസ്ത രീതിയിൽ സ്ക്വാഡുകൾ ആയി തിരിച്ചിട്ടുണ്ട്.
വിവിധ മേഖലകളിൽ വ്യത്യസ്ത സന്ദർഭങ്ങളിലായി വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
ചടങ്ങിൽ മഹല്ല് സെക്രട്ടറി കെ മൂസ മൗലവി, എൻ അബൂബക്കർ, ടിപി ആലിക്കുട്ടി, ഹംസ നെച്ചിൽ തൊടികയിൽ, കെ മൊയ്തീൻ, സുലൈമാൻ, മുനീർ,
എം സി മുഹമ്മദ്, ഉനൈസ് പെരുവയൽ, തുടങ്ങിയവർ സന്നിഹിതരായി