കോവിഡ് പ്രതിരോധം
ഇഫ്താർ മാതൃകയായി
കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് സഹായി വാദിസലാം ഇഫ്താറിനുളള ഭക്ഷണം വിതരണം ചെയ്തു മാതൃകയായി. മെഡിക്കൽ കോളേജിലെ രോഗികൾ കൂട്ടിരിപ്പുകാർ ഡോക്ടർമാർ അടക്കമുളള മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കാണ് ഇഫ്താർ സംഘടിപ്പിച്ചത്.
ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം സിതാറാം ടെക്സ്റ്റൈൽസ് ചെയർമാൻ പി.മുഹമ്മദ് യൂസുഫ് നിർവഹിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, കെ. അബ്ദുല്ല സഅദി,കെ.എ നാസർ ചെറുവാടി,ബി.പി. സിദ്ദീഖ് ഹാജി,പി.വി. അഹ്മദ് കബീർ, സമദ് സഖാഫി മായനാട്, ശംസുദ്ധീൻ പെരുവയൽ,ലത്തീഫ് വെള്ളിപരമ്പ തുടങ്ങിയവർ സംബന്ധിച്ചു.