കുറ്റിക്കാട്ടൂർ: വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ഭക്ഷണക്കിറ്റുകൾ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ ശറഫുദ്ദീന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഷാഹുൽ ഹമീദ് കൈമാറി.
കോവിഡ് 19 സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിത്യജീവിതത്തിന് ജോലിക്ക് പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക്
RRT മുഖേന ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. പാലിയേറ്റീവ് കെയർ പെരുവയൽ പഞ്ചായത്ത് കൺവീനർ എം.ടി മുഹമ്മദ് മാസ്റ്റർ പൂവാട്ടുപറമ്പ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, ജോ.സെക്രട്ടറി ടി.ടി. മുൻസിർ, ജനസേവന കൺവീനർ സമദ് നെല്ലിക്കോട്ട്, എക്സിക്യൂട്ടീവ് മെമ്പർ മുസ് ലിഹ് പെരിങ്ങൊളം, സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംബസിച്ചു.