ഫ്രറ്റേണിറ്റി മൂവ്മെന്റെ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി
കുന്ദമംഗലം: ലോക്ക് ഡൗൺ കാലത്ത് ബ്ലഡ് ബാങ്കുകളിൽ മതിയായ രക്തമില്ലെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി.
ജില്ല സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങൊളം നേതൃത്വം നൽകി.
അഫ്സൽ എം പി, അഷ്റഫ് എൻ പി, അജ്മൽ ബഷീർ, മുഹമ്മദ് അഷ്റഫ് സി എന്നിവർ എം വി ആർ കാൻസർ സെന്റർ, ശാന്തി ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി രക്തദാനത്തിൽ പങ്കാളികളായി.
അതിജീവനത്തിനായി സഹോദര്യത്തിൻ്റെ കരുതൽ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വ്യാപകമായി രക്തദാന ക്യാമ്പയിൻ (ഏപ്രിൽ 9 -15) സംഘടിപ്പിക്കുന്നുണ്ട്. ലോക് ഡൗൺ കാരണം രോഗികൾക്ക് രക്തം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ മുഴുവൻ ബ്ലഡ് ബാങ്കുകളിലും ആവശ്യത്തിന് രക്തം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് മണ്ഡലം കൺവീനർ എൻ.ദാനിഷ് അഭിപ്രായപ്പെട്ടു.
രക്തദാനത്തിന് ഫ്രറ്റേണിറ്റിയുടെ മുഴുവൻ പ്രവർത്തകരും സന്നദ്ധരായി മുന്നോട്ട് വരണം. ക്യാമ്പയിൻ കാലാവധി കഴിഞ്ഞാലും രക്തക്ഷാമം അനുഭവിക്കുന്ന മുഴുവൻ ആശുപത്രികളിലും ഫ്രറ്റേണിറ്റി രക്തം നൽകുമെന്നും അദ്ദേഹം പറഞ്ഞു.