വിദ്യാർത്ഥികൾക്ക് ആശ്വാസമായി അധ്യാപകരുടെ കിറ്റ് വിതരണം
പെരുമണ്ണ: അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിൽ വളരെ പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി 500 രൂപയോളം വിലവരുന്ന അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിദ്യാർത്ഥികളുടെ വീട്ടിൽ എത്തിച്ച് നൽകുകയായിരുന്നു. സ്കൂളിലെ അധ്യാപകരിൽ നിന്നും സ്വരൂപിച്ച പണമാണ് ഇതിനായി ചിലവഴിച്ചത്.കിറ്റ് വിതരണത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി ഷീജ, അധ്യാപകരായ എ.പി അബ്ന, ഐ.സൽമാൻ നേതൃത്വം നൽകി.