കോഴിക്കോട് ഒളവണ്ണയിൽ മഴക്കാലപൂർവ്വ ശുചീകരണം
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഒളവണ്ണ പതിനഞ്ചാം വാർഡിൽ ശുചീകരണം ആരംഭിച്ചു.
സന്നദ്ധ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒളവണ്ണ ജംഗ്ഷൻ, നാഗത്തും പാടം, കൊടിനാട്മുക്ക്, എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും ശുചീകരണം നടത്തിയത്. ഒളവണ്ണ ജംഗ്ഷനിൽ നിന്ന് മാത്രം പ്ലാസ്റ്റിക് ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ചാക്ക് മാലിന്യങ്ങൾ ഉള്ളതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസ്, ഒളവണ്ണ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അലി, എന്നിവർ നേതൃത്വം നൽകി