മോട്ടോർ തൊഴിലാളികൾ പട്ടിണിയിൽ:
സംസ്ഥാന സർക്കാർ അടിയന്തിര സഹായമെത്തിക്കണം.
രാമനാട്ടുകര : കോവിഡ് - 19 ന്റെ പശ്ചാതലത്തിൽ പ്രഖ്യാപിച്ച ലോക്ക് ടൗണിെൽ അകപ്പെട്ട് സംസ്ഥാനത്തെ നിത്യജോലി ചെയ്യുന്ന മോട്ടോർ തൊഴിലാളികൾ മുഴു പട്ടിണിയിലാണ്
സംസ്ഥാന മോട്ടോർ തൊഴിലാളി ക്ഷേനിധിയിലൂടെ തിരിച്ചടക്കാത്ത സഹായം പ്രഖ്യാപിച്ചിരുന്നു ക്ഷേമനിധിയിൽ അംഗമല്ലാത്തവർക്ക് അത് ലഭിച്ചിട്ടില്ല .
സംസ്ഥാനത്തെ 70 ശതമാനത്തോളം ഡ്രൈവർമാരും ക്ഷേമനിധിയിൽ അംഗമല്ലാത്തവരാണ്
നിയമപ്രകാരമുള്ള പെർമിറ്റ് പ്രകാരം ഓടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ക്ഷേമനിധിയുണ്ട് .അവ ഓടിക്കുന്ന ഭൂരിഭാഗം ഡ്രൈവർമാരും ക്ഷേമനിധിയിൽ അംഗത്വമില്ലാത്തവരാണ് അസംഘടിമായ മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി അനുകൂല്യങ്ങൾ നൽകാനാവാതെ സർക്കാർ വശം വൻ തുക തന്നെ കെട്ടിക്കിടപ്പുണ്ട് .ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാൻ അടിയന്തിര സഹായമെത്തിച്ച്
വീട്ടുവാടകക്കും , നിത്യച്ചിലവിനും ,മരുന്നിനും ബുദ്ധിമുട്ടുന്ന നിരാശ്രയരായ
മോട്ടോർ തൊഴിലാളികളെ ദുരിതക്കയത്തിൽ നിന്നും രക്ഷിക്കണമെന്ന് ബേപ്പൂർ മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ് ടി യു സെക്രട്ടറിയേറ്റ് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു
എസ് ടി യു മണ്ഡലം പ്രസിഡണ്ട് ഷാഫി നല്ലളം , ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി , ഖജാൻജി സി വി അഹമ്മദ് കബീർ എന്നിവർ പങ്കെടുത്തു