പ്രവാസികളുടെ ക്വോറന്റൈന്ന് ചേന്ദമംഗലൂർ ഇസ് ലാഹിയ ഹോസ്റ്റൽ സജ്ജീകരിക്കുന്നു
മുക്കം നഗരസഭയിലെ മടങ്ങി വരുന്ന പ്രവാസികളുടെ ക്വോറന്റൈന്ന് ഇസ് ലാഹിയ കോളജ് ഹോസ്റ്റലും കെട്ടിടങ്ങളും സജ്ജീകരിക്കുന്നു. 500 പേർക്ക് ടോയ്ലറ്റ് ഉൾപ്പടെയുള്ള മുഴുവൻ സൗകര്യങ്ങളുമുണ്ടെന്ന് നഗരസഭ വിദഗ്ദസംഘം വിലയിരുത്തി. കൂടുതലാളുകൾക്ക് ക്വോറന്റൈൻ സൗകര്യങ്ങൾ ആവശ്യമുണ്ടെങ്കിൽ ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ , വാദി റഹ് മ ഉൾപ്പടെയുള്ള കെട്ടിടങ്ങൾ വിട്ടു നൽകാൻ തയ്യാറാണെന്ന് ഇസ് ലാഹിയ അസോസിയേഷൻ ഭാരവാഹികൾ വിദഗ്ദ സംഘത്തെ അറിയിച്ചിട്ടുണ്ട്.
മുക്കം നഗരസഭ ചെയർമാൻ കുഞ്ഞൻ മാസ്റ്റർ,
മുൻസിപ്പൽ എഞ്ചിനീയർ ധന്യ, ഓവർസിയർ ബൈജു , കൗൺസിലർ ശഫീഖ് മാടായി, അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊടപ്പന, അഡ്മിനിസ്ട്രേറ്റർ എം.ടി. അബ്ദുൽഹക്കീം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.