സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
കുന്നമംഗലം : മസ്ജിദുൽ ഇഹ്‌സാൻ സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സകാത്ത് കമ്മിറ്റി ചെയർമാൻ ഇ.പി. അൻവർ സാദത്ത് മസ്ജിദുൽ ഇഹ്‌സാൻ സെക്രട്ടറി സി. അബ്ദുറഹ്മാന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജനങ്ങളുടെ കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ പരിഗണിച്ചും റമളാൻ മാസം വന്നെത്തുകയും ചെയ്തതോടെ ആണ് മഹല്ല് കമ്മിറ്റിയുടെ പരിധിയിൽ ഉള്ളതും അല്ലാത്തതുമായ അർഹരായ പരമാവധി ആളുകൾക്ക് ജാതി മത ഭേദമന്യേ കിറ്റുകൾ നൽകാൻ സകാത്ത് കമ്മിറ്റി തീരുമാനിച്ചത്. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീർ പി.പി. നിസാർ, പി.എം. ശരീഫുദ്ധീൻ, എൻ. ജാബിർ, എം.പി. അഫ്‌സൽ, ഷഫിൻ മുഹമ്മദ്, എൻ. സഫീർ, കെ. സുബൈർ, ഇ. അമീൻ, ഇ.പി. ഉമർ, എം.സി. മജീദ്, കെ.എം.കോയ, എൻ. ദാനിഷ് തുടങ്ങിയവർ കിറ്റുകൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.