മാവൂർ. മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂർ,കുറ്റിക്കടവ്, മേച്ചേരിക്കുന്ന്, കണ്ണിപറമ്പ്, തെങ്ങിലക്കടവ്, ആയംകുളം, പാടത്തും കണ്ടി, പടാരുകുളങ്ങര ,നെച്ചിക്കാട്ട് കടവ് തുടങ്ങിയ പ്രദേശങ്ങളിലെ നിർദ്ധരരായ കുടുംബങ്ങൾക്ക് പലരഞ്ജനങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മാവൂർ മണ്ഡലം പ്രസിഡണ്ട് പി.ടി.അബ്ദുൽ അസീസ് ,സെക്രട്ടറിമാരായ റാഷിദ് പാറമ്മൽ ,നൗഷാദ് കുറ്റിക്കടവ് ,സമദ്,സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.