പെരുവയൽ ടൗൺ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ പാവപ്പെട്ട കുടുബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പെരുവയൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.അബൂബക്കർ ഉൽഘാടനം ചെയ്തു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സലിം കരിമ്പാല, മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് എളവന, മണ്ഡലം ട്രഷറർ ബിനു എഡ് വേർഡ് എന്നിവർ സംബന്ധിച്ചു.