കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുവയൽ യൂണിറ്റ് ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ചാക്ക് അരി, സ്പോൺസർ ചെയ്തു.
ചടങ്ങിൽ പ്രസിഡണ്ട് ഗോവിന്ദൻകുട്ടി മാസ്റ്റർ സെക്രട്ടറിയായ പി പി ഹരിദാസൻ, രാജാമണി,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത, വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല, പെരുവയൽ സെൻ സേവിയേഴ്സ് യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ ഇളവന തുടങ്ങിയവർ സംബന്ധിച്ചു.
കലാരംഗത്തും കായികരംഗത്തും, മറ്റു സാംസ്കാരിക മേഖലയിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും എല്ലാം തന്നെ പ്രവർത്തിച്ചു പോരുന്ന ഒരു സംഘടനയാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ.