കൊടുംചൂടിൽ ജോലി ചെയ്തുപോരുന്ന നിയമപാലകർക്കും, ആരോഗ്യ പ്രവർത്തകർക്കും ജെസിഐ കുറ്റിക്കാട്ടൂർ ഹെൽത്ത് ഡ്രിങ്ക് വിതരണം ചെയ്തു
കോവിഡ് 19 ന്റെ ജാഗ്രതയ്ക്ക് വേണ്ടി കൊടും ചൂടിൽ ജോലി ചെയ്യുന്ന നിയമ പാലകർക്കും, മറ്റു ആരോഗ്യപ്രവർത്തകർക്കും, എല്ലാദിവസവും
ജെസിഐ കുറ്റിക്കാട്ടൂർ ലോം വളണ്ടിയർമാർ ഹെൽത്ത് ഡ്രിങ്ക് വിതരണം ചെയ്തു.
ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള പാനീയങ്ങൾ ആണ് ജെസിഐ കുറ്റിക്കാട്ടൂർ വിതരണം ചെയ്തു പോരുന്നത്. കൃതിമ രസക്കൂട്ടുകൾ ചേർക്കാത്ത പ്രകൃതി ദത്തമായ ചേരുവകൾ ഉൾപ്പെടുത്തി ശരീരത്തിന്റെ ഇമ്യൂൺ സിസ്റ്റം വർധിപ്പിക്കാൻ ഉദകുന്ന പാനീയങ്ങളാണ് നൽകിവരുന്നത്. ഇതിനുപിന്നിൽ ഇരുപത്തി ഒമ്പതോളം മെമ്പർമാർ മുന്നിട്ടിറങ്ങിയ ഇരിക്കുന്നു. ഓരോ ദിവസവും അഞ്ച് വീതം അടങ്ങുന്ന സ്കോടായിട്ടാണ് തിരിച്ചത്. കുറ്റിക്കാട്ടൂർ, പൂവാട്ടുപറമ്പ്, ഊർക്കടവ് കവണക്കല്ല് ബ്രിഡ്ജ്, പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, പെരുവയൽ ആയുർവേദ ഡിസ്പെൻസറി, പെരുവയൽ ഹെൽത്ത് ഡിസ്പെൻസറി, കമ്മ്യൂണിറ്റി കിച്ചണുകൾ, എന്നിവിടങ്ങളിലെല്ലാം ജെസിഐ കുറ്റിക്കാട്ടൂർ അവർ സ്വന്തമായി നിർമ്മിക്കുന്ന പാനീയങ്ങൾ ദിവസവും വിതരണം ചെയ്തു പോരുന്നു.