കോവിഡ് - റമദാൻ ആശ്വാസ കിറ്റ് നൽകി EWSCES
എടവണ്ണപ്പാറ: ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസേർസ് ആന്റ് കോൺട്രാക്ടേർസ് ഏകോപന സമിതി ആശ്വാസ കിറ്റ് നൽകി,
EWSCES - കൊണ്ടോട്ടി ഡിവിഷൻ കമ്മിറ്റി തയ്യാറാക്കിയ കിറ്റുകൾക്ക് പുറമെ എടവണ്ണപ്പാറയിലെയും പരിസരത്തെയും ഇലക്ട്രിക്കൽ പ്ലമ്പിംഗ് സ്ഥാപനങ്ങളുടെയും യൂണിറ്റ് കമ്മിറ്റിയുടെയും സഹായത്തോടെ യൂണിറ്റിലെ മുഴുവൻ മെമ്പർമാർക്കും ഭക്ഷ്യ കിറ്റുകൾ നൽകാൻ സാധിച്ചു.കഴിഞ്ഞ പ്രളയ ദുരന്ത സമയങ്ങളിൽ സൗജന്യ സേവനത്തിലൂടെ ശ്രദ്ധേയ പ്രവർത്തനം നടത്തിയ തൊഴിലാളികൾക്ക് കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ കിറ്റുകൾ വലിയൊരു ആശ്വാസമായി.
വിതരണോദ്ഘാടനം എടവണ്ണപ്പാറ യൂണിറ്റ് പ്രസിഡന്റ് മുഹ്യുദ്ധീൻ - മുൻ പ്രസിഡന്റ് ശ്രി: കൃഷ്ണന് നൽകി നിർവ്വഹിച്ചു.EWSCES - സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ ഹമീദ് ഓമാനൂർ, എടവണ്ണപ്പാറ യൂണിറ്റ് സെക്രട്ടറി അസ്‌ലം വെട്ടുപാറ, ജാഫർസാദിഖ്-ഓമാനൂർ എന്നിവർ സുരക്ഷാ മുൻകരുതലുകളോടെ സന്നിഹിതരായി, സഹകരിച്ച ഇലക്ട്രിക്കൽ സ്ഥാപനങ്ങളോട് നന്ദിയും കടപ്പാടും അറിയിക്കുന്നു.