സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (SWAK) ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു
കുന്നമംഗലം : ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കച്ചവടകാർക്കുള്ള സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ കോവിഡ് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. കുന്നമംഗലത്ത് നടന്ന കിറ്റിന്റെ വിതരണോദ്ഘാടനം ലക്സസ് ഹൈപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഇ.കെ. ഷറഫുദ്ദീൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് കെ.കെ. ജൗഹറിന് നൽകി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലയിൽ മുഴുവൻ ഇത് പോലെ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ലക്സസ് ഹൈപ്പർമാർക്കറ്റ് പാർട്ണർമാരായ ഇ.കെ. അബ്ദുന്നാസർ, ഇ.എം. സമീർ, സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് കെ.പി. അബ്ദുന്നാസർ തുടങ്ങിയവർ സംബന്ധിച്ചു.