ലോക്ക് ഡൗൺ കാലത്ത് തൊഴിൽ രഹിതരായ അഭിഭാഷകർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക. 2020 മെയ് മാസം 9 ആം തിയ്യതി . "PROTEST DAY" ആചരിച്ചു.
കോവിഡ് - 19 മഹാമാരി കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാൽ കോടതികളുടെ പ്രവർത്തനം നിലച്ചിരിക്കയാണ്.
കക്ഷികൾ തരുന്ന ഫീസിനെ ആശ്രയിച്ചാണ് ഓരോ അഭിഭാഷകന്റെ യും ഉപജീവനം കഴിയുന്നത്.
ലോക് ഡൗൺ കാരണം കോടതികളും കക്ഷികളും ഇല്ലാതായതിനാൽ അഭിഭാഷക സമൂഹം കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്.
അഭിഭാഷക ക്ഷേമം ഉറപ്പ് വരുതേണ്ട ബാർ കൗൺസിലിന്റെ ഭാഗത്ത് നിന്നും യാതൊരു ധനസഹായവും നാളിതുവരെ ലഭ്യമായിട്ടില്ല.