ഉമ്മളത്തൂർ:കോവിഡ് 19 എന്ന മഹാമാരിയാൽ നീണ്ട ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജീവിത പ്രയാസമനുഭവിക്കുന്ന വീട്ടുകാർക്ക് തണലായി അധ്യാപകർ.
കോവൂർ എ.എൽ.പി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ എത്തിച്ചാണ് പ്രസ്തുത സ്ഥാപനത്തിലെ അധ്യാപകർ മാതൃകയായത്. പി.ടി.എ.പ്രസിഡണ്ട് കെ.കബീർ വിതരണോത്ഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ഉമ്മർ ചെറൂപ്പ, എൻ.സജിത, ഗ്രീഷ്മ പി.നായർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.