കനത്ത മഴയിലും കാറ്റിലും മാവൂരിൽ വൻ നാശനഷ്ടം.
മാവൂർ.കഴിഞ്ഞ ദിവസം മഴയോടപ്പം ആഞ്ഞ് വീശിയ ശക്തമായ കാറ്റിൽ മാവൂരിലും പരിസര പ്രദേശങ്ങളിലും വൻ നാഷനഷ്ടം .കാർഷിക വിളകളിൽ ഏറിയ പങ്കും നശിച്ചു. ഫലവൃക്ഷങ്ങൾ കടപുഴകിയത് കാരണം വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി. മാവൂർ പാടം, ഊർക്കടവ്, ആയംകുളം, നെച്ചിക്കാട് കടവ്, തെങ്ങിലക്കടവ്, കണ്ണിപറമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ നോന്തവാഴകളും ,പച്ചക്കറിത്തോടങ്ങളും മിക്കതും നിലം പൊത്തി. മാവൂർ അങ്ങാടിയിൽ ചില കടകളുടെ ബോർഡും ഇറകളും പാറിപ്പോയി. ഒരു വീടിന്റെ മേൽക്കൂരയും തകർന്നു. വാഴകളാൽ ഏറിയ പങ്കും നശിച്ചത് മാവൂർ പാടത്താണ്. പള്ളിപറമ്പിൽ വീരാൻകുട്ടി, പൈങ്ങാട്ട് അബ്ദുൽ ഖാദർ ,കള്ളിവളപ്പിൽ ഇസ്മായിൽ, മണ്ണിൽ അബ്ദുള്ള, അബ്ദുള്ള കൊന്നാര, പൂളക്കോട് ഗഫൂർ, വിജയൻ തോൾക്കുഴി, മുഹമ്മദ് കൊന്നാരെ ,പാറക്കെട്ടിൽ മുഹമ്മദ്, സിദ്ധാർത്ഥൻ തുടങ്ങിയവരുടെ നൂറ്കണക്കിന് വാഴകൾ പുർണ്ണമായും നശിച്ചു.ഈർക്കടവിൽ പിലാത്തോട്ടത്തിൽ അബ്ദുറഹിമാന്റെ കാലിത്തൊഴിത്തിന് മുകളിൽ പ്ലാവ് വീണ് തൊഴുത്ത് ഭാഗികമായി തകർന്നു.ഇയാളുടെ നേന്ത്രവാഴത്തോട്ടവും നശിച്ചിട്ടുണ്ട്.