മാവൂർ.തെങ്ങിലക്കടവ് ക്യാൻസർ സെൻ്റർ അഭയാർത്ഥി കേന്ദ്രമാക്കുന്ന സർക്കാർ നടപടിയിൽ പ്രധിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ പ്രധിഷേധം ബന്ധപെട്ട അധികാരികളായ കലക്ടറേയും എ.ഡി.എമ്മിനെയും അറിയിച്ചു
പ്രദേശത്തെ ജനങ്ങളുടെ സ്വ സ്ഥജീവിതം തകർക്കുന്ന ഈ തീരുമാനത്തിൽ നിന്നും സർക്കാർ പൂർണ്ണമായും പിൻമാറണം എന്നാവശ്യപെട്ട് പ്രദേശവാസികളുടെ മാസ് പെറ്റീഷൻ അധികാരികൾ ക്ക് കൈമാറി
സർക്കാരും ജില്ലാ ഭരണകൂടവും കേൻ സർ സെൻറർ അഭയാർത്ഥി കേന്ദ്രമാക്കി മാറ്റാനുള്ള നടപടിയിൽ നിന്നും പിറകോട്ട് പോയിട്ടില്ല എന്നാണ് ബന്ധപെട്ട അധികാരികളിൽ നിന്നും ജനകീയ സമരസമിതിക്ക് അറിയാൻ സാധിച്ചത് ആയത് കൊണ്ട് വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് അംരംഭിക്കാനും തീരുമാനിച്ചു
നിവേദകസംഘത്തിൽ ചെയർമാൻ കെ.ഉസ്മാൻ വൈ: ചെയർമാൻ സന്തോഷ് കുമാർ.എ.ജി,ട്രഷറർ അസീസ് പി.ടി ,ജോയന്റ് കൺവീനർ സി.ടി ഷെരിഫ് എന്നിവർ പങ്കെടുത്തു