KPCC യുടെ നിർദ്ധേശ പ്രകാരം കാർഷിക മേഘലയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒളവണ്ണ വില്ലേജ് ഓഫീസിനു മുൻപിലും ഒളവണ്ണ ഗ്രാമ പഞ്ചായത്തിനു മുൻപിലും കുത്തിയിരുപ്പു സമരം നടത്തി, ഒളവണ്ണ ഗ്രാമ പഞ്ചായത്തിനു മുൻപിൽ നടത്തിയ സമരത്തിൽ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ ബ്ലോക്ക് പ്രസിഡന്റ് എ എയലി ഉദ്ഘാടനം ചെയ്തു, മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കോന്തനാരി, വിനോദ് മേക്കോത്ത്, മണ്ഡലം സംഘടനാ ജനറൽ സെക്രട്ടറി കെ ടി ജംഷീർ, യൂത്ത് കോൺഗ്രസ്സ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിജുകുമാർ പുക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.