Peruvayal News

Peruvayal News

ദുരിതാശ്വാസ നിധിയിലേക്ക് വേറിട്ടൊരു സംഭാവന.

പെരുവയൽ
20-05-2020

ദുരിതാശ്വാസ നിധിയിലേക്ക് വേറിട്ടൊരു സംഭാവന.

പെരുവയൽ: അകാലത്തിൽ മരണമടഞ്ഞ ഗൃഹനാഥൻ കൃഷി ചെയ്ത കപ്പ വിറ്റു കിട്ടിയതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുടുംബത്തിന്റെ സ്മരണാഞ്ജലി.
  

ഫെബ്രുവരി 1 ന് വാഹനാപകടത്തിൽ മരണപ്പെട്ട ശ്രീ : എ.പി.ഗംഗാധരൻ കൃഷി ചെയ്ത കപ്പ വിളവെടുത്തു കിട്ടിയ 10000 രൂപ പരേതന്റെ ഭാര്യ രമണിയും മക്കളായ ദീപയും ഷീബയും ചേർന്ന് അഡ്വ. പി.ടി.എ.റഹിം എം.എൽ.എ.യെ ഏൽപ്പിച്ചു. വിദേശത്ത് ജോലിചെയ്യുന്ന മകൻ ദിലീഷ് കടലിനക്കരെ നിന്ന് ചടങ്ങ് വീക്ഷിച്ചു. 

   ശ്രീ : ഗംഗാധരൻ CPI (M) പെരുവയൽ നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു.
 കെ കൃഷ്ണൻകുട്ടി ,കെ സി അജയൻ ,പ്രസീത, ഇ.സുരേന്ദ്രൻ   എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live