എസ് വൈ എസ് ഉമറലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് നൽകി
തെങ്ങിലക്കടവ്: തെങ്ങിലക്കടവ് എസ് വൈ എസ് ഉമറലി ശിഹാബ് തങ്ങൾ റിലീഫ് സെല്‍ പെരുന്നാൾ കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണോല്‍ഘാടനം മഹല്ല് ഖത്തീബ് അഷ്‌റഫ് ഫൈസി പാണക്കാട് ഉല്‍ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഒ പി അസീസ് ഹാജി, എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് മംഗലഞ്ചേരി ഹംസ, സെക്രട്ടറി ഒ പി അഷ്‌റഫ്, മുഹമ്മദ് കുട്ടി ദാരിമി, ജാഫർ എം ടി,ഷൗക്കത്തലി എം കെ, സി എം അബ്ദുൽ കരീം, വി പി മുഹമ്മദ്,സുഹൈൽ വില്ലേരി എന്നിവർ പങ്കെടുത്തു.
മഹല്ലിലെ ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തത്. പ്രവർത്തകന്മാർ കിറ്റുകൾ ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചു നൽകി മാതൃകാപരമായ സമീപനം സ്വീകരിച്ചു.കിറ്റുകൾ പാക്ക് ചെയ്യുന്നതിനും വിതരണത്തിനും എസ് കെ എസ് എസ് എഫ് പ്രവർത്തകർ നേതൃത്വം നൽകി.