കനിവ് കൾച്ചറൽ മൂവ്മെന്റിൻ്റെ കീഴിൽ
സൗജന്യ കുടിവെള്ള വിതരണം നടത്തി
പൂവാട്ടുപറമ്പ് കനിവ് കൾച്ചറൽ മൂവ്മെൻ്റിൻ്റെ കിഴിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി.
പെരിയങ്ങാട് , തോട്ടുമുക്ക് , S R മുക്ക് , എരഞ്ഞിക്കൽതാഴo തുടങ്ങിയ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ് പ്രധാനമായും വിതരണം നടത്തിയത് .10 വ൪ഷത്തോളമായി വിവിധ മേഖലകളിൽ സഹായ ഹസ്ത്തവുമായി പ്രവർത്തിക്കുന്ന സംഘടനയാണ് കനിവ് . പൂവാട്ടുപറമ്പിലും അയൽപ്രദേശങ്ങളിലുമായി കുടിവെള്ള വിതരണം,
സൗജന്യ റേഷൻ പദ്ധതി, പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് വെക്കാനാവശ്യമായ സഹായം ( Financial&Man power), പാവപ്പെട്ട രോഗികൾക്കുള്ള സഹായം, പാവപ്പെട്ട പെൺകുട്ടികളുടെ കല്ല്യാണ സാഹായം,സൗജന്യ പുസ്തക വിതരണം, ഇങ്ങനെ തുടങ്ങി സമൂഹത്തിലെ മാതൃക പരമായ ഇടപെടലുകൾ കനിവ് ചെയ്ത് വരുന്നു.
ഈ വർഷത്തെ കുടിവെള്ളം വിതരണം ഏപ്രിൽ ഇരുപത്തി എട്ടാം തിയ്യതി കനിവിന്റെ ചെയർമാൻ സൈതലവി ഹാജി ഉൽഘടനം നിർവ്വഹിച്ചു.
ഒരു ദിവസം 20000, ലിറ്റർ മുതൽ 24000 ലിറ്റർ വേരെ വെളളം കൊടുക്കാൻ സാധിക്കുന്നു.
പൂവാട്ടുപറമ്പ് നിവാസികളായ ഒരു കൂട്ടം യുവാക്കളാണ് ഇ സംഘടനയുടെ മുതൽക്കൂട്ട് .
ചെയർമാൻ സൈതലവി ഹാജിയും കൺവീനർ മുഹമ്മദ് ഹാജിയും ആണ്
ഇതിന് നേതൃത്വം നൽകുന്നത്