കേരള മുസ്‌ലിം ജമാഅത്ത് SYS SSF കായലം പള്ളിത്താഴം കമ്മറ്റിയുടെ കീഴിൽ കായലം മഹല്ലിലെ മുഴുവൻ വീടുകളിലേക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
എല്ലാ വർഷവും വിശുദ്ധ റമളാനിൽ നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പെരുന്നാൾ കിറ്റ് വിതരണം സംഘടിപ്പിച്ചത് കോവിഡ് 19 മഹാമാരിയുമായി ബന്ധപെട്ടു ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ആരംഭിച്ച റിലീഫ് പ്രവർത്തനത്തിൽ പ്രദേശത്തെ പാവപെട്ട വീടുകളിലേക്ക് 850 രൂപ വിലയുള്ള പലവ്യജഞന സാധനങ്ങൾ അടങ്ങിയ 100ഓളം കിറ്റുകളും നിത്യ രോഗികൾക്ക് മരുന്നുകളും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീടുകളിലേക്ക് എത്തിച്ചുനൽകിയിട്ടുണ്ട്,കമ്മറ്റിയുടെ കീഴിൽ 5 വർഷമായി പ്രവർത്തിക്കുന്ന സാന്ത്വനകേന്ദ്രം വഴി ജാതി മത രാഷ്ട്രീയ ബേധമന്യേ നിരവധി പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്,
രോഗികൾക്ക് മരുന്നുകളും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും നൽകി വരുന്നു, കിടപ്പിലായ രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി വാദിസലാമുമായി ബന്ധപെട്ടു സ്ഥിരമായി മരുന്നുകളും മറ്റു സഹായങ്ങളും നൽകിവരുന്നു, സഹായിയുടെ കീഴിൽ എല്ലാവർഷവും മെഡിക്കൽ കോളേജിലേക്ക് യൂണിറ്റിലെ SYS വളണ്ടിയർമാർ രോഗികൾക്ക് ബ്ലഡ് ഡോണെഷൻ, അതുപോലെ വളണ്ടിയർ സേവനവും ചെയ്തു വരുന്നു, കമ്മറ്റിക്ക് കീഴിൽ പ്രദേശത്തെ പാവപെട്ടവർക്ക് രണ്ടു ദാറുൽ ഹൈർ വീട് ഇതിനോടകം നിർമിച്ചു നൽകിയിട്ടുണ്ട്, ഇപ്പോൾ വിധവയും വികലാം ഗയുമായ രണ്ട് പാവപെട്ട പെൺകുട്ടികൾ മാത്രമുള്ള കുടുംബതിന്റെ വീട് 2019 പ്രളയത്തിൽ തകർന്നപ്പോൾ പകരം പുതിയ വീട് നിർമാണം കമ്മറ്റിക്ക് കീഴിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്,
2018, 19,വർഷത്തെ പ്രളയം നാടിനെ മുഴുവൻ ദുരിതത്തിൽ ആക്കിയപ്പോൾ SYS സാന്ത്വനം വളണ്ടിയർമാർ പെരുവയൽ കല്ലേരി, കൊണാറബ്ബ് പള്ളികടവ്, ഊർകടവ് അത്പോലെ പെരുമണ്ണ പഞ്ചായത്തിൽ പെട്ട പാറമ്മൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് സംഘടനയുടെ കീഴിൽ നടത്തിയത് , ബോട്ട് ഉപയോഗിച്ച് പ്രളയരക്ഷാപ്രവർത്തനവും, ഭക്ഷണം -വസ്ത്രം അടുക്കളകിറ്റ് -കുടിവെള്ളം, വിറക്, കിണർ, വീട്, റോഡ്, അങ്ങാടി വൃത്തിയാക്കൽ,തുടങ്ങി പഠനോപകരണ വിതരണവും ജില്ലാപഞ്ചായത്തും , കാരന്തൂർ സുന്നി മർകസും സാന്ത്വനകേന്ദ്രവും ചേർന്ന് വിപുലമായ രീതിയിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പെയർ ക്യാമ്പ്, അതുപോലെ സാന്ത്വനം വളണ്ടിയർമാർക്ക് മിംസ് ഹോസ്പിറ്റലുമായി ചേർന്ന് ബൈസിക്ക് ലൈഫ് സപ്പോർട്ടിങ് (BLS )പരിശീലന ക്ലാസ്, ആരോഗ്യ ബോധവത്കരണ പരിപാടി കൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടനയുടെ കീഴിൽ നടത്തിയിട്ടുണ്ട്, അതുപോലെ പെൺകുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായങ്ങളും നൽകിവരുന്നു, പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി മർകസുമായി ചേർന്ന് നിരവധി കിണറുകൾ ഇവിടെയും പരിസര സ്ഥലങ്ങളിലും നിർമിച്ചു നൽകിയിട്ടുണ്ട്, ഇന്ന് 19-5-2020 ചൊവ്വ വൈ :4മണിക്ക് ദാറുൽ ഹിദായ എഡ്യൂക്കേഷൻ സെന്ററിൽ വെച്ച് നടന്ന പെരുന്നാൾ കിറ്റ് വിതരണം ഉത്ഘാടനം ബഹു :സയ്യിദ് ഫളിൽ ഹാഷിം തങ്ങൾ (SYS കുന്നമംഗലം സോൺ സെക്രട്ടറി )നിർവഹിച്ചു, കലാം മാസ്റ്റർ മാവൂർ (SYS സ്റ്റേറ്റ് സെക്രട്ടറി ) പങ്കെടുത്തു സംസാരിച്ചു, ചടങ്ങിൽ KM ഹസ്സൻ കോയ സാഹിബ്(മുസ്‌ലിം ജമാഅത് പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു, CP കോയ (സെക്രട്ടറി ) സിഎം ആലി ഹാജി (വൈസ്, പ്രസിഡന്റ് ) അലവി സഖാഫി കായലം ആസിഫ് റഹ്മാൻ CK , മിന്ഹാജ് എംസി,അമീൻ അജ്മൽ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിചു, മുജീബ്റഹ്മാൻ സഖാഫി സ്വാഗതതവും, റസാക്ക് സി നന്ദിയും രേഖപെടുത്തി,