മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി സബ്‌സെന്റർ ശുചീകരിച്ചു
മുക്കം: മനുഷ്യകൂട്ടായ്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സർക്കാർപറമ്പ് സബ്സെന്റർ ശുചീകരിച്ചു.
കഴിഞ്ഞ വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ആറ് വാർഡുകളിലെ ആതുരാലയമായ സബ്‌സെന്ററിന്റെ ഉൾഭാഗങ്ങൾ ടൈൽസ് പാകുകയും മുറ്റം ടൈൽസ് വിരിക്കുകയു ചെയ്തിട്ടുണ്ട്.ഇനി വേണ്ടത് സ്ഥിരമായി പ്രാഥമികബോഡി ചെക്കപ്പിനുള്ള സൗകര്യമാണെന്നും ഉടനെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ശുചീകരണ കാമ്പയിൻ ഉദ്ഘാടനം ചെയ്ത വാർഡ് മെമ്പർ ജി അബ്ദുൽ അക്ബർ പറഞ്ഞു.
വാർഡ് ആശവർക്കർ സൽമത്ത്, ക്ലബ് ഭാരവാഹികളായ അഷ്‌കർ സർക്കാർ, മുനീർ പാറമ്മൽ,നിധീഷ് കാളിയതൊടി,ബിനേഷ് ഒക്കല്ലേരി തുടങ്ങിയവർ സംസാരിച്ചു. ശശി കല്ലട, സഫ്‌വാൻ സി കെ,രാജു എസ് പി,റിയാസ്(കുഞ്ഞു)തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി