ലോക്ഡൗൺ കാലത്തെ വൈദ്യുതി ചാർജ് സൗജന്യമാക്കണം: യൂത്ത് ലീഗ്
പെരുമണ്ണ: ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ചാർജ് സർക്കാർ സൗജന്യമാക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ് സർക്കാറിനോട് ആവശ്യപ്പെട്ടു. മാസങ്ങളായി ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേൽ കറന്‍റ് ബില്‍ അധിക ബാധ്യതയായി മാറിയിരിക്കുകയാണെന്നും അടിയന്തിരമായി അതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ മറവില്‍ കണ്ണ് തള്ളുന്ന കറന്‍റ് ബില്‍ അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി മണ്ഡലം പരിധിയിലുള്ള കെ എസ് ഇ ബി ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച റാന്തല്‍ സമരത്തിന്‍റെ ഭാഗമായി പെരുമണ്ണ കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് ലീഗ് പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് എൻ.ടി അബ്ദുല്ല നിസാർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഐ.സൽമാൻ, സി.നൗഷാദ്, കെ.ഇ അലി, കെ.ടി.ഷുക്കൂർ, കെ.ടി.പി ഇഖ്ബാൽ, ടി.മുനവർ, റഹീം, പി.എം ഷാനിദ് സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സിക്രട്ടറി റിയാസ് പുത്തൂർമഠം സ്വാഗതവും സിക്രട്ടറി കെ.സലാം നന്ദിയും പറഞ്ഞു.