വൈദ്യുതി ബില്‍: സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറാവണം ഒ എം നൗഷാദ്
കട്ടാങ്ങൽ: കൊറോണ മഹാമാരി കാരണം മാസങ്ങളായി ദുരിതത്തിലായ ജനങ്ങളുടെ മേല്‍ ഇരട്ട പ്രഹരമായി മാറിയ വൈദ്യുതി ബില്ലിന്റെ മേൽ അടിയന്തിരമായി പൂർണ്ണമായോ,പകുതിയായോ, ബില്ലിൽ ഇളവു വരുത്തി സർക്കാർ വിട്ടു വീഴ്ചക്ക് തയ്യാറാവണമെന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഓ.എം നൗഷാദ് ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിന്റെ മറവില്‍ അശാസ്ത്രീയമായ രീതിയിൽ വൈദ്യുതി ബിൽ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി മണ്ഡലം പരിധിയിലുള്ള കെ എസ് ഇ ബി ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച റാന്തല്‍ സമരത്തിന്‍റെ ഭാഗമായി കട്ടാങ്ങൽ കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജീർ മാസ്റ്റർ പാഴൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കുട്ടി അരയൻങ്കോട്,എൻ.പി.ഹമീദ് മാസ്റ്റർ,ഹക്കീം മാസ്റ്റർ കളൻതോട്, കുഞ്ഞിമരക്കാർ മലയമ്മ, എന്നിവർ സംസാരിച്ചു.
റിയാസ് മലയമ്മ, അലിമുണ്ടോട്,ആശിഖ് പി.പി,അശ്മിൻ,അലി ജൗഹർ,എന്നിവർ നേതൃത്വം നൽകി