നാടിന് അഭിമാനമായിരിക്കുകയാണ് ഷറഫു ചിറ്റാരിപിലാക്കൽ
ലോകത്തെയാകമാനം കോവിഡ് എന്ന വില്ലന്‍ തന്റെ കെെപിടിയിലൊതുക്കി അമ്മാനമാടുന്നു. ലക്ഷകണക്കിന് ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. തൊഴിലും ആരോഗ്യവും ഭക്ഷണവുമില്ലാതെ ലോകം അടച്ചിട്ട മുറികളിലേക്ക് ഒതുങ്ങി പോവുന്നു. ലോകജനത സ്തംഭനാവസ്ഥയിലേക്ക് കൂപ്പു കുത്തുന്ന സാഹചര്യം ഉടലെടുക്കുന്നു.എല്ലാവരും എല്ലാവരാലും ഒറ്റപ്പെട്ടു പോവുന്ന ഒരു സാഹചര്യം. നൂറു കണക്കിന് വളണ്ടിയര്‍മാര്‍ സദാ ജാഗ്രതയോടെ സേവനപാതയില്‍ അടയാളപെടുത്തലുകള്‍ സൃഷ്ടിക്കുന്നു.
സേവകൻ എന്ന് എഴുതിച്ചേര്‍ത്ത കുപ്പായവും ധരിച്ച പോലീസുകാരന്റെ തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ പടയണിയില്‍ നമ്മുടെ നാടിനുമുണ്ട് അഭിമാനത്തിന്റെ ഒരു പേര്.
" അതാണ് പാഴൂർ ദേശത്ത് ചിറ്റാരിപിലാക്കലുള്ള ഷറഫു
കുവൈത്ത് കെ.എം.സി. സിയുടെ കുന്ദമംഗലം മണ്ഡലം സെക്രട്ടറി കൂടിയായ ഷറഫു ഇടപെടലുകളാലും നിസ്തുലമായ പ്രവര്‍ത്തനങ്ങളാലും വ്യത്യസ്തനാവുകയാണിവിടെ. തന്റെ ജോലിക്കു പോലും സമയക്രമീകരണം നടത്തി പ്രിയപ്പെട്ടവരുടെ വിശപ്പിനും വേദനകള്‍ക്കും ശമനമായി മാറുന്നു ഈ ചെറുപ്പക്കാരന്‍. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ നമ്മള്‍ അതിജയിക്കുമെന്ന നിശ്ചയധാര്‍ഢ്യത്തോടെ പട പൊരുതുന്നവര്‍ക്ക് മാതൃക തന്നെയാണ് ഷറഫുക്ക. ഇതിന് മുൻപും ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് ശ്രദ്ധേയനായ ആളാണ് ഷറഫു കുവൈത്തിലെ പല സ്ഥലങ്ങളിലും ഭക്ഷണവും,മരുന്നുകളുംകിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് അത് എത്തിച്ച് കൊടുക്കുമെന്നുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ഷറഫു.
നാട്ടിലും പ്രവാസലോകത്തും ഷറഫു അനസ്യൂതം തുടർന്ന് വരുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ മാതൃകാപരമായികൊണ്ടിരിക്കുകയാണ്.
പ്രവാസ ലോകത്ത് മാത്രമല്ല നമ്മുടെ നാട്ടിലും ഷറഫുവിന്റെ സഹായം ഏതെങ്കിലും തരത്തിൽ ലഭിക്കാത്തവർ കുറവായിരിക്കും
സര്‍വശക്തന്‍ ഷറഫുവിനും കൂടെയുള്ള വളണ്ടിയര്‍മാര്‍ക്കും നന്മ ചൊരിയട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം നമുക്ക്...
ഏതായാലും ഒന്നുറപ്പാണ്....
ചേര്‍ത്തുനിര്‍ത്താൻ ഇത് പോലെയുള്ള ഷറഫുമാർ ഉള്ളപ്പോള്‍ ഈ സംഘശക്തി എവിടെയും തലയുയര്‍ത്തി തന്നെ നില്‍ക്കും.. സഹജീവി സ്നേഹത്തിന്റെ ആള്‍രൂപങ്ങളായി....