കെ.എസ്.ഇ. ബി യുടെ പകൽകൊള്ളക്കെതിരെ യൂത്ത് ലീഗ് റാന്തൽ സമരം നടത്തി
മാവൂർ:
കൊറോണയുടെ മറവിൽ കണ്ണുതള്ളുന്ന കറൻറ് ബില്ല് ചുമത്തി സാധാരണക്കാരുടെ നടുവൊടിക്കുന്ന കേരള സർക്കാറിനെതിരെ
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തിലെ അഞ്ച് കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധ റാന്തൽ സമരം നടത്തി
മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എം മുർത്താസിന്റെ അധ്യക്ഷതയിൽ മാവൂരിൽ നടന്ന സമര പരിപാടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ ജാഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്തു.
എൻ പി അഹമ്മദ്, വി കെ റസാഖ്, യു എ ഗഫൂർ, ശാക്കിർ പാറയിൽ, സലാം പി, റാസിഖ് മുക്കിൽ, എൻ പി കരീം തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പസ്വാഗതവും മിദ്ലാജ് മാവൂർ നന്ദിയും പറഞ്ഞു.