മാവൂർ:
മുഴാ പാലം മുസ്ലീം ലീഗും മുസ്ലീം യൂത്ത് ലീഗും സംയുക്തമായി റിലീഫ് കിറ്റ് വിതരണം നടത്തി.
വാർഡിലെ മുഴുവൻ വീടുകളിലേക്കും റിലീഫ് കിറ്റ് എത്തിച്ചു നൽകി,
ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിച്ചു.
മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ സന്നദ്ധ സേവനം ചെയ്യുക വഴി കോറന്റേനിൽ കഴിയേണ്ടിവന്ന വൈറ്റ്ഗാർഡ് പ്രവർത്തകൻ മുഹമ്മദ് അമലിനെ നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ എം നൗഷാദ് ചടങ്ങിൽ വെച്ച് ആദരിച്ചു
യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മുർത്താസ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഹബീബ് ചെറൂപ്പ, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് അസ്ലം, സെക്രട്ടറി സലീം തുടങ്ങിയവർ സംസാരിച്ചു
വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് പി.ടി മുനീർ അദ്യക്ഷത വഹിച്ചു
വാർഡ് ലീഗ് സെക്രട്ടറി എംഎം അബ്ദുള്ള സ്വാഗതവും ഫസൽ മുഴാ പാലം നന്ദിയും . മശ്ഫൂഖ് ജലാലി പ്രാർത്ഥനയും, ചിറ്റടി മുഹമ്മദ് ഹാജി, മഠത്തിൽ കരീം ഹാജി, ചിറ്റടി ശിഹാബ് എന്നിവർ സംബന്ധിച്ചു...