Peruvayal News

Peruvayal News

റേഷൻ വിതരണം ലളിതവും വേഗതയിലും. ആനക്കുഴിക്കര റേഷൻ കടക്ക് ആദരം

റേഷൻ വിതരണം ലളിതവും വേഗതയിലും. ആനക്കുഴിക്കര റേഷൻ കടക്ക് ആദരം

ലോക്ക് ഡൗൺ കാലത്ത് റേഷൻ വിതരണം കാര്യക്ഷമവും സങ്കീർണ്ണ രഹിതവുമാക്കിയ ആനക്കുഴിക്കര റേഷൻ കട ( ARD 362)  ഉടമ  പുതിയോട്ടിൽ അബ്ദുൽ കരീമിന് ആദരം. പന്ത്രണ്ടാം വാർഡ് വികസന സമിതിയാണ് ആദരിച്ചത്.  1064 കാർഡുകളുള്ള കടയിൽ നിന്നും 1795 പേരാണ് റേഷൻ വാങ്ങിയത്. കോഴിക്കോട് താലൂക്കിൽ കൂടുതൽ പേർ എത്തിയ കടകളിലൊന്നായി ഇത് മാറി. ഇത്രയധികം പേർ എത്തിയിട്ടും  യാതൊരു തിരക്കും ഇവിടെ അനുഭവപ്പെട്ടിരുന്നില്ല. നാട്ടുകാരുടെ പിന്തുണയിൽ  ഇതിനുള്ള ക്രമീകരണം ഇവിടെ ഒരുക്കിയിരുന്നു. പ്രത്യേക  വാട്സപ്പ്  ഗ്രൂപ്പ് രൂപീകരിച്ച് അറിയിപ്പ് നൽകിയും മുൻ കൂട്ടി അരി തൂക്കി പാക്ക് ചെയ്ത് വെച്ചും വേഗതയിൽ വിതരണം നടത്തുന്നതിന് സംവിധാനമൊരുക്കിയിരുന്നു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് അരി നൽകുന്നതിനും മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് കിറ്റ് നൽകുന്നതിനും സങ്കീർണ്ണ രഹിതമായ സംവിധാനം ഇവിടെ ഒരുക്കിയിരുന്നു. കടകളിൽ എത്താൻ സാധിക്കാത്തവർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിനും സൗകര്യമൊരുക്കി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ ഉപഹാരം സമർപ്പിച്ചു. എം.സി. സൈനുദ്ദീൻ ,പി.എം.രാമൻകുട്ടി , ഇ.അബ്ദുസ്സലാം , നൂഞ്ഞിക്കര ഉസ്മാൻ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live