ഭരണാധികാരികള്‍ പ്രവാസികളോട് അനീതി കാണിക്കുന്നു : യു സി രാമന്‍
പെരുവയല്‍. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണാധികാരികള്‍ ഈ നാടിന്‍റെ മുന്നേറ്റത്തിന് കാരണക്കാരായ പ്രവാസികളോട് ഈ കോവിഡ് കാലഘട്ടത്തില്‍ അനിതി കാണിക്കുന്നെവെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്‍റും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും മുന്‍ എം എല്‍ എ യുമായ യു സി രാമന്‍ അഭിപ്രായപ്പെട്ടു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച കൂടെ കാമ്പയിന്‍റെ ഭാഗമായി പ്രവാസികളുടെ ദുരുതം മനസ്സിലാക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരുന്ന ഡാറ്റ കളക്ഷനിലൂടെ സഹായം അഭ്യര്‍ത്ഥിച്ച പ്രവാസി കുടുംബങ്ങള്‍ക്കുള്ള സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസികളുടെ സഹായങ്ങള്‍ കൊണ്ടാണ് കേരളം ഇന്നത്തെ പുരോഗതിയിലേക്ക് എത്തിയത് എന്നും അതിന്‍റെ കാരണക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ല എന്നും അദ്ധേഹം കുറ്റപ്പെടുത്തി. ദുരിതത്തിലായ ഈ പ്രവാസികളുടെ കുടുംബത്തെ സഹായിക്കാന്‍ മുന്‍കൈ എടുത്ത നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്‍റെ ഈ പദ്ധതി വളരെയധികം അഭിനന്ദനാര്‍ഹമാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ മൂസമൗലവി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ എം എ റഷീദ്, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ ജാഫര്‍ സാദിക്ക്, മുസ്ലിം ലീഗ് പന്തീരങ്കാവ് മേഖല ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി, ഖത്തര്‍ കെ എം സി സി കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ബഷീര്‍ മണക്കടവ്, സെക്രട്ടറി സിദ്ധീഖ് പന്തീര്‍പാടം, റിയാസ് മലയമ്മ, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കുഞ്ഞിമരക്കാര്‍, അബ്ദുല്‍ സലീം എം പി, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, സിറാജ് ഇ എം എന്നിവര്‍ സംസാരിച്ചു.