Peruvayal News

Peruvayal News

SKSSF വെട്ടുപാറഖുർആൻ പാരായണ മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്തു


SKSSF വെട്ടുപാറ
ഖുർആൻ പാരായണ മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്തു

വെട്ടുപാറ യൂണിറ്റ് SKSSF വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ലോക്ഡൗൺ - പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവരുടെ വീടുകളിൽ എത്തി എസ് കെ എസ് എസ് എഫ് നേതാക്കൾ വിതരണം ചെയ്തു.

സബ്ജുനിയർ വിഭാഗത്തിൽ ഫാദിയ എം.ടി D/o  അസദുല്ല. എം.ടി ഒന്നാം സ്ഥാനവും നിഹ് ല നുജൂം സി സി D/o  സക്കീർ ഹുസ്സൈൻ സി.സി, ഫാദിന പി D/o  അബ്ദുല്ല പി -യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി

ജുനിയർ വിഭാഗത്തിൽ മിൻഹാജ് അദ്നാൻ. എം S/o  മുഹമ്മദ് റഫീഖ്. എം ഒന്നാം സ്ഥാനവും, മുഹമ്മദ് സൽമാൻ. ടി.പി
S/o  യൂനുസ് സാലിം. ടി പി, നബ്ഹാൻ  കെ.പി S/o അബ്ദുൽ ഗഫൂർ  കെ.പി - യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി

സീനിയർ വിഭാഗത്തിൽ മുഹമ്മദ് നയ്യിറുദ്ദീൻ എ S/o നാസിറുദ്ദീൻ ദാരിമി. എ ഒന്നാം സ്ഥാനവും, ഹല ബയാൻ  കെ.വി D/o നാസർ. കെ വി, ഫയ്യാസ്. കെ വി S/o അബ്ദുനാസർ ദാരിമി  കെ.ടി - യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി

സമ്മാന കൈമാറ്റ ചടങ്ങിന് യൂനുസ്  ഫൈസി വെട്ടുപാറ, ബുഷൈർ മാസ്റ്റർ കെ പി സി, റഫീഖ് ഫൈസി ടി വി സി, ഹുസൈൻ ഹുദവി ഇ, അസ് ലം എം പി, സുഹൈൽ കല്ലട, അബ്ദുൽ വാരിസ് വി ടി, അനസ് പി പി, അബ്ദുൽ ബാരി പി പി, എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live