05/06/2020 ന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രദേശം കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയെങ്കിലും അത് പൊതുജനങ്ങളെ അറിയിക്കുന്നതിനുതകുന്ന രീതിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ മുഴുവൻ പ്രദേശങ്ങളിലെയും ജനങ്ങൾ അറിയുന്ന രീതിയിൽ മൈക്ക് എനൗൺസ്മെൻ്റ് പോലും നടപ്പിൽ വരുത്താത് പ്രതിഷേധാർഹമാണെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത വയോധികരുൾപ്പെടുന്ന നൂറ് കണക്കിനാളുകൾ കണ്ടെയ്ൻമെൻ്റ് ആയി പ്രഖ്യാപിച്ച വിവരമോ ഒന്നുമറിയാതെ നട്ടം തിരിയുന്ന അവസ്ഥയിലായതിനാൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ ജനങ്ങൾക്കും വിവരം ലഭ്യമാകുന്നതിന്നും കാര്യത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഒളവണ്ണ ഗ്രാമ പഞ്ചായത്തംഗം മoത്തിൽ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.