കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണം: കെ.സി. അബു
പെരുമണ്ണ: കൊവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ പ്രവാസികളുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.സി അബു പറഞ്ഞു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നടപടിക്കെതിരെ യു.ഡി.എഫ് കുന്ദമംഗലം നിയേജാകമണ്ഡലം കമ്മറ്റി പെരുമണ്ണ അങ്ങാടിയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് കടന്നുവരരുതെന്ന ദുഷ്ടലാക്കോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന നിബന്ധനകള്‍ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കടുത്ത വഞ്ചനയും ക്രൂരതയുമാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യു.ഡി.എഫ് കുന്ദമംഗലം നിയോജകമണ്ഡലം ചെയര്‍മാന്‍ പി. മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.എ ഖാദര്‍ മാസ്റ്റര്‍, ചോലക്കല്‍ രാജേന്ദ്രന്‍, ദിനേശ് പെരുമണ്ണ, എ.പി പീതാംബരന്‍, ഹംസ മാസ്റ്റര്‍, എ. ഷിയാലി, സുധാകരന്‍, എം.എ പ്രഭാകരന്‍, മുരളി പന്തീരങ്കാവ്, കെ. അബൂബക്കര്‍, പി.സി കരീം, വി.പി മുഹമ്മദ്, വി.പി കബീര്‍, എം. മജീദ്, കെ.ഇ ഫസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. കോയ, ടി.ടി. സുബ്രഹ്മണ്യന്‍, കെ.കെ ഷമീര്‍, എം. ഹരിദാസന്‍, പി.എം രാധാകൃഷ്ണന്‍, വി.പി ദേവദാസന്‍, കെ. ബാലന്‍, അനീഷ് പാലാട്ട്, ഷബീബലി, മേടത്തില്‍ ഹരിദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.